ജനാധിപത്യ മൂല്യത്തില്‍ വളരെ വിലപ്പെട്ടതാണ് സമ്മതിദായക അവകാശം. തങ്ങളെ ആരു ഭരിക്കണമെന്ന് ഒരുവന് ചൂണ്ടിക്കാണിക്കാന്‍ അവനുള്ള അവകാശമാണ് വോട്ട്. എന്നാല്‍ കുടുംബ ഭാരങ്ങളുടെ മാറാപ്പുമുതല്‍ മറ്റനേകം കാരണങ്ങളാല്‍ പ്രവാസികള്‍ ആകുന്ന നമ്മളില്‍ പലര്‍ക്കും അവരവരുടെ സമ്മതി ദായക അവകാശം പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ കഴിയാറില്ല.
ജനാധിപത്യത്തിന്റെ ആ തിരഞ്ഞെടുപ്പുകളില്‍ പലര്‍ക്കും സ്വന്തം ദേശത്ത് എത്തി വോട്ടു രേഖപ്പെടുത്താന്‍ സാധിക്കില്ല. അതിനൊരു അറുതി വരുത്താന്‍ ഒരുങ്ങി കേന്ദ്ര ഗവണ്മെന്റ്. വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി. ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭയിൽ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താൻ അവസരമുണ്ടാകും.
ജോലി ചെയ്യുന്ന രാജ്യത്തു വച്ചുതന്നെ വോട്ട് ചെയ്യാൻ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര തീരുമാനം പ്രവാസി സമൂഹത്തിനു മുഴുവൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വര്‍ഷങ്ങളായുള്ള പ്രവാസികളുടെ ആഗ്രഹമാണ് ഈ നിയമം സാധ്യമാകുന്നതിലൂടെ പൂവണിയുന്നത്. തൊഴിൽ ആവശ്യത്തിനും മറ്റുമായി വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിയമം. ഇതിനു പകരം, അവർ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ പകരക്കാർക്ക് പകരക്കാർക്ക് സ്വന്തം മണ്ഡലത്തിൽ അവസരം നൽകുകയോ വേണമെന്നതുൾപ്പെടെ നിർദേശങ്ങളാണ് സർക്കാറിന് മുന്നിലുള്ളത്. പ്രവാസി വോട്ട് നടപ്പാകാൻ നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റംവരുത്തി പുതിയ ബില്ല് അവതരിപ്പിക്കണം. ഇത് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
പ്രവാസികളില്‍ പലരുടെയും അഭിപ്രായം എത്രയോ നേരത്തെ ഇത് യാഥാര്‍ത്ഥ്യമാകേണ്ടതാണെന്നായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പെങ്കിലും ഇത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ തിരഞ്ഞെടുപ്പു സമയത്തു വോട്ടർമാരെ നാട്ടിലെത്തിക്കാൻ നടപടികളെടുക്കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടു രേഖപ്പെടുത്താന്‍ കഴിയാറില്ല. പ്രവാസികളുടെ എണ്ണം വര്‍ഷന്തോറും വര്‍ദ്ധിക്കുകയാണ്. ഇന്ത്യയില്‍ അത് കൊണ്ട് തന്നെ ജനാധിപത്യത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വോട്ട് ബാങ്ക് ആണ് പ്രവാസികള്‍. കണക്കുകള്‍ അനുസരിച്ച് ചിലപ്പോള്‍ ഒരു മണ്ഡലത്തിലെ വിജയ പരാജയങ്ങളെ കാര്യമായി ബാധിക്കാന്‍ പ്രവാസി വോട്ടിനു സാധിക്കും.
വോട്ടര്‍ പട്ടികയില്‍ കൃത്യമായി പേര് ചേര്‍ക്കാനും വോട്ടു രേഖപ്പെടുത്താനും പലപ്പോഴും പ്രവാസികള്‍ക്ക് കഴിയാറില്ല. ഈ നിയമം വരുന്നതോടു കൂടി അതില്‍ കാര്യമായ മാറ്റം ഉണ്ടാകും. എന്നാല്‍ ഈ നിയമം സാധ്യമാകുമ്പോള്‍ ഉണ്ടാകുന്ന പുതിയ പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണമാണ്. അവര്‍ക്ക് ഇനി വിദേശത്തെയ്ക്ക് കൂടി പ്രചാരണം നടത്തേണ്ടിവരും. ഇപ്പോള്‍ സമൂഹസ് മാധ്യമങ്ങളില്‍ കൂടി മാത്രം പ്രവാസികള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയം അവിടെ പോയി നടത്തേണ്ടി വരും. കൂടാതെ അവര്‍ക്കായി നടത്തുന്ന പുതിയ വികസന കാര്യങ്ങള്‍ പ്രകടന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. അങ്ങനെ പുതിയ പ്രകടന പത്രികയുമായി ഇനി പ്രവാസ മേഖലയിലേയ്ക്കും ശക്തമാക്കാന്‍ രാഷ്രീയ പാര്‍ട്ടികള്‍ ഒരുങ്ങേണ്ടിവരും.
Post Your Comments