തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സമിതിയില്‍ പി.ജയരാജന് എതിരെ നടപടിക്ക് വഴിതുറന്ന് വിമര്‍ശനം. പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ജയരാജന്‍ ശ്രമിക്കുന്നുവെന്നും ഇതിനായി ജീവിതരേഖയും പാട്ടുകളും പുറത്തിറക്കിയതായും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സമിതി ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ലെന്നു രൂക്ഷമായി ചൂണ്ടിക്കാട്ടി.
സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നു എന്നാണ്. ജീവിതരേഖയും നൃത്തശില്‍പ്പവും ഇതിനായി ജയരാജൻ തയാറാക്കി. കമ്യൂണിസ്റ്റുകാരുടെ രീതിയല്ല ഇതൊന്നും. ഇക്കാര്യം കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനിച്ചെന്നാണ് അറിയുന്നത്.
ജയരാജൻ പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ മടക്കം ചര്‍ച്ചയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമായിരുന്നു. വിമർശനമുയർന്ന സാഹചര്യത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്ന് പി. ജയരാജന്‍ അറിയിച്ചെന്നും സൂചനയുണ്ട്.
Post Your Comments