കോഴിക്കോട്: തേങ്ങയ്ക്കു വിപണിയില്‍ റെക്കോര്‍ഡ് വില. പച്ചത്തേങ്ങയ്ക്ക് ഇപ്പോള്‍ വിപണിയില്‍ 55 രൂപ വരെയാണ് വില. ഇതു ചില്ലറ വിപണിയിലെ വിലയാണ്. തേങ്ങയുടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. പക്ഷേ ഇതിന്റെ പ്രയോജനം കേരകര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പച്ചത്തേങ്ങയ്ക്കു മലബാറിലെ പ്രധാന ഉത്പാദന കേന്ദ്രമായ കുറ്റ്യാടിയില്‍ 42 രൂപ വരെയാണ് മൊത്തവില. ഇവിടെ ചില്ലറ വിപണിയില്‍ വില 55 രൂപയാണ്. ഇതു പ്രകാരം ശരാശരി ഒരു തേങ്ങ വില 25 രൂപയാണ്. ഒരു കിലോ തേങ്ങയ്ക്ക് 20 മുതല്‍ 25 രൂപ വരെയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നത്.
Post Your Comments