കോഴി മുട്ടയ്ക്കു വിപണിയില്‍ റെക്കോര്‍ഡ് വില. സര്‍വകാല റെക്കോര്‍ഡ് വിലയാണ് വിപണയില്‍ കോഴി മുട്ടയ്ക്കുള്ളത്. മൂന്നാഴ്ച മുമ്പ് ഒരു മുട്ടയ്ക്കു നാല് രൂപ അറുപത് പൈസയായിരുന്നു വിപണി വില. ഇന്നലെ വില ഏഴ് രൂപയായി വര്‍ധിച്ചു. മുട്ടയുടെ ഉല്പാദനം കുറഞ്ഞതും തണുപ്പ് കാലം പ്രമാണിച്ച് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും ചെയ്ത കാരണമാണ് മുട്ടയുടെ വില കൂടാന്‍ കാരണമെന്നു വ്യാപരികള്‍ പറയുന്നു.
കേരളത്തില്‍ വരുന്ന മുട്ട ഏറിയ പങ്കും തമിഴ്‌നാട്, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുമാണ്. തമിഴ്‌നാട്ടിലെ നാമക്കല്ല്, ആന്ധ്രയിലെ വിജയവാഡ എന്ന സ്ഥലങ്ങളില്‍ ഉത്പാദനം കുറഞ്ഞു. ഇതോടെ ലോഡിന്റെ വരവിലും ഇടവ് സംഭവിച്ചു. ഇതും വില കൂടാന്‍ കാരണമായി. താറാവ് മുട്ടയ്ക്കും വില വര്‍ധിച്ചു. നിലവില്‍ 10 രൂപയാണ് ഒരു താറാവ് മുട്ടയുടെ വില. രണ്ടാഴ്ച മുമ്പ് ഇതു എട്ടു രൂപയായിരുന്നു.
Post Your Comments