കാസര്‍കോട് ; പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു ബഹ്റൈനില്‍ ഫാര്‍മസിയില്‍ മെഡിക്കല്‍ എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്ന നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് റോഡിലെ പരേതനായ ഹസൈനാറിന്റെ മകന്‍ മഹ് മൂദ് (55) ആണ് മരിച്ചത്. കമ്പനി മീറ്റിംഗ് കഴിഞ്ഞ് ഉച്ചയ്ക്ക് കാറില്‍ കയറുന്നതിനിടെ മഹ്മൂദ് കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്തുവരികയായിരുന്ന മഹമൂദ് ഒരു വര്‍ഷം മുമ്ബാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. അതേസമയം മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments