ടെലികേം കമ്പനികളുടെ ഓഫറുകള്‍ക്ക് നിരീക്ഷണവുമായി ട്രായ് രംഗത്ത്. ജിയോ വന്നതോടെ ടെലികോം രംഗത്ത് മൊബൈല്‍ കമ്പനികള്‍ തന്നെ കിടമത്സരം ശക്തമാക്കുകയാണ്. ഇതോടെ വിവിധ മൊബൈല്‍ കമ്പനികള്‍ അവതരിപ്പിക്കുന്നത് കിടിലന്‍ ഓഫറുകളാണ്. പല ബണ്ടില്‍ഡ് ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ഇതിനകം തന്നെ ജനകീയമായി മാറി. പക്ഷേ ഇതു എല്ലാം ട്രായ് നിരീക്ഷിച്ച് വരികയാണ്. ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ ഇതു വ്യക്തമാക്കിയത്. ഈ ഓഫറുകളില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. ആ പ്ലാന്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.
Post Your Comments