ഗതാതഗത മന്ത്രി തോമസ് ചാണ്ടി രണ്ടു ദിവസത്തനികം രാജി വയ്ക്കാന്‍ സാധ്യത. ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി രാജി വയക്കണമെന്നാണ് മിക്കവരും ആവശ്യപ്പെട്ടത്. മുന്നണി യോഗത്തില്‍ എന്‍സിപി ഒറ്റപ്പെട്ടു. എല്‍ഡിഎഫ് രാജി കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് അറിയിച്ചു. പക്ഷേ നിലവിലെ ധാരണ അനുസരിച്ച് എന്‍സിപി സംസ്ഥാന യോഗം ചൊവ്വാഴ്ച ചേരും. അന്നു എന്‍സിപി ഉചിതമായ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതായിട്ടാണ് പുറത്തു വരുന്ന വിവരം. എന്‍സിപിയുടെ യോഗത്തില്‍ ഇതോടെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാനാണ് സാധ്യത. ഇതോടെ തോമസ് ചാണ്ടി രണ്ടു ദിവസത്തനികം രാജി വയ്ക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് യോഗത്തിനു ശേഷം രാജിയിലേക്ക് എത്തുക്കുമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. യോഗം തീരുമാനം സംബന്ധിച്ച് സിപിഐയ്ക്കു സന്തോഷമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
Post Your Comments