ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് പിന്നാലെയെത്തുന്ന താരങ്ങളാരും സ്ഥിരത പുലര്‍ത്തുന്നില്ലെന്നതാണ് ലോകകപ്പ് മുന്നൊരുക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കെ.എല്‍ രാഹുല്‍ തുടങ്ങിയ നിരവധി താരങ്ങളെ റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെ ടീം മാറി മാറി പരീക്ഷിച്ചെങ്കിലും മികച്ചൊരു കോമ്പിനേഷന്‍ കണ്ടെത്താന്‍ മാനേജ്‌മെന്റിനു കഴിഞ്ഞിട്ടില്ല. മധ്യനിരയില്‍ പരീക്ഷിക്കപ്പെടുന്ന താരങ്ങളെല്ലാം വലംകൈ ബാറ്റ്‌സ്മാന്‍മാരാണെന്നും അതാണ് ടീമിനെ കുഴക്കുന്ന പ്രധാന പ്രശ്‌നവുമെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
മധ്യനിരയിലേക്ക് ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമുണ്ടെന്നും യുവരാജിനെയും റെയ്‌നയെയും ആ സ്ഥനാത്തേക്ക് പരിഗണിക്കാമെന്നും അദ്ദേഹം പറയുന്നു. ‘ഇന്ത്യയുടെ മധ്യനിരയിലേക്ക് നോക്കുമ്പോള്‍ ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമുണ്ടെന്ന് മനസിലാക്കാവുന്നതാണ്. ശിഖര്‍ ധവാനെ ഒഴിച്ചാല്‍ മറ്റൊരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ടീമിലില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments