
കണ്ണൂര്‍ : എം.വി.രാഘവന്റെ പേരിലുള്ള സ്വത്തുക്കള്‍ക്ക് അവകാശവാദവുമായി മരുമകന്‍ കുഞ്ഞിരാമന്‍ കോടതിയിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംവിആറിന്റെ പേരില്‍ വന്‍ സ്വത്ത് വകകളുണ്ട്. ഇതിലാണ് കുഞ്ഞിരാമന്‍ അവകാശമുന്നയിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ മരണശേഷവും സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാരാട്ടുവയലില്‍ 1986 ലാണ് സിഎംപി ജില്ലാ കമ്മറ്റി ഓഫീസിന് വേണ്ടി നാല്സെന്റ് ഭൂമിയും കെട്ടിടവും വാങ്ങിയത്.
പുതിയകോട്ട കാരാട്ടുവയല്‍ റോഡിലുള്ള നാല് സെന്റ് ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ കേരളത്തിലുള്ള മുഴുവന്‍ സ്വത്ത് വകകളിലും അവകാശം ഉന്നയിച്ചാണ് മരുമകന്‍നായ കുഞ്ഞിരാമന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. സ്ഥലം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന എംവിആറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സിഎംപി പിളര്‍ന്നതോടെ ഓഫീസും സ്ഥലവും അനാഥമായി. ഇരുവിഭാഗവും ഈ കെട്ടിടം ഉപയോഗിക്കാതെയായി. ഇതിനിടയിലാണ് കുഞ്ഞിരാമന്‍ ഈ സ്ഥലത്തിലുള്‍പ്പെടെ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചത്.
Post Your Comments