ന്യൂഡൽഹി: ഡൽഹിയിൽ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കവുമായി സർക്കാർ. എന്നാൽ എന്നാല്‍ ഇത് അന്തരീക്ഷ മലിനീകരണത്തില്‍ താത്കാലിക ശമനം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വാദം. വെള്ളം തളിച്ച് മലിനീകരണം കുറച്ചാലും രണ്ട് ദിവസത്തിനകം അന്തരീക്ഷ പഴയപടിയാകും. എന്നാല്‍ എത്രത്തോളമാകും തോത് ഉയരുകയെന്ന് പറയാനാവില്ലെന്നും എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രോജക്‌ട് ഡയറക്ടര്‍ ഗുര്‍ഫാന്‍ വ്യക്തമാക്കുന്നു.
വിഷപുക ശ്വസിച്ച് നിരവധിപേർ ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ പശ്ചാത്തലത്തിൽ ധാരാളം വെള്ളം കുടിക്കണമെന്നും, കടുത്ത പൊടിയും പുകയുമുള്ള മേഖലകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ട്രക്കുകള്‍ക്ക് ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments