ഇന്റർനെറ്റ് ഉപയോഗിച്ചുള്ള വർഗീയ ധ്രുവീകരണം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ ലക്ഷ്യമിട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ വിഭാഗങ്ങൾ രൂപീകരിച്ചു.കൌണ്ടർ ടെററിസം ആൻഡ് കൌണ്ടർ റാഡിക്കലൈസേഷൻ (സി ടി സി ആർ ),സൈബർ ആൻഡ് ഇൻഫൊർമേഷൻസ് സെക്യൂരിറ്റി (സി ഐ എസ്) എന്നിവയാണ് ഇവ.
രാജ്യാന്തര ഭീകര സംഘടനകൾ ഓൺലൈൻ ലോകത്ത് പുലർത്തുന്ന സ്വാധീനം മനസ്സിലാക്കി ഇതിനെതിരെ ഫലപ്രദമായ നടപടികൾ എടുക്കുകയാണ് സി ടി സി ആറിന്റെ ലക്ഷ്യമെങ്കിൽ ഹാക്കിങ് ,സൈബർ തട്ടിപ്പുകൾ എന്നിവ കുറയ്ക്കാനാണ് സി ഐ എസ് .
Post Your Comments