Latest NewsNewsFootballSports

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിക്കും : റെനെ മൊളന്‍സ്റ്റീന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിക്കുമെന്നു മുഖ്യപരിശീലകന്‍ റെനെ മൊളന്‍സ്റ്റീന്‍. റെനെയുടെ ഈ തീരുമാനം സഹ പരിശീലകനായ തങ്‌ബോയ് സിങ്‌ദോയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതു തന്നോട് റെനെ പറഞ്ഞത് സ്‌പെയിനിലെ ക്യാമ്പിനിടെയാണ്.

ചിലപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കുന്ന ശൈലി ബ്ലാസ്റ്റേഴ്‌സ് പകര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ തനിക്ക് കൃത്യമായ അറിവില്ലെന്നും തങ്‌ബോയ് വ്യക്തമാക്കി. ഹ്യൂമും ബര്‍ബറ്റോവും ആക്രമണനിരയെ നയിക്കും. ഇത്തവണ കളിക്കാരെ വാങ്ങുന്നതിനായി ടീം മാനേജ്‌മെന്റ വലിയ ശ്രദ്ധ കാണിച്ചിരുന്നു. മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇതിനു വേണ്ടി പണം മുടുക്കിയത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button