Latest NewsIndiaNews

ഗ​ര്‍​ഭ​നി​രോ​ധ ഉ​റകളുടെ വിതരണം സൗ​ജ​ന്യ​മാ​ക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും

ബം​ഗ​ളു​രു: ഗ​ര്‍​ഭ​നി​രോ​ധ ഉ​റകളുടെ വിതരണം സൗ​ജ​ന്യ​മാ​ക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും. ഏ​പ്രി​ല്‍ 28നാ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഗ​ര്‍​ഭ​നി​രോ​ധ ഉ​റ​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നാ​യി ഫ്രീ ​കോ​ണ്ടം സ്റ്റോ​ര്‍ ആ​രം​ഭി​ച്ച​ത്. ഫ്രീ ​കോ​ണ്ടം സ്റ്റോ​റി​ലൂ​ടെ 69 ദി​വ​സ​ത്തി​നി​ടെ ഓ​ണ്‍​ലൈ​നി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം ഗ​ര്‍​ഭ​നി​രോ​ധ ഉ​റ​ക​ളെ​ന്നു റി​പ്പോ​ര്‍​ട്ട്. ടൈം​സ് ഓ​ഫ് ഇന്ത്യയാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പുറത്ത് വിട്ടത്.

എ​യി​ഡ്സ് ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത് ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്സ് ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സം​രം​ഭം ന​ട​ത്തു​ന്ന​ത്. ജൂ​ലൈ പ​കു​തി വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഡി​സം​ബ​ര്‍ വ​രെ ന​ല്‍​കു​ന്ന​തി​നാ​യി 10 ല​ക്ഷം ഗ​ര്‍​ഭ​നി​രോ​ധ ഉ​റ​ക​ളാ​ണു സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും ഇ​ത് ജൂ​ലൈ​യോ​ടെ ഓ​ര്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ന​വം​ബ​ര്‍ മാ​സ​ത്തോ​ടെ 20 ല​ക്ഷ​മാ​യി ഓ​ര്‍​ഡ​ര്‍ ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. പ​ത്തു ല​ക്ഷ​ത്തി​ല്‍ 5.14 ല​ക്ഷം ഗ​ര്‍​ഭ​നി​രോ​ധ ഉ​റ​ക​ള്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത് വി​വി​ധ എ​ന്‍​ജി​ഒ​ക​ളാ​ണ്. ശേ​ഷി​ക്കു​ന്ന 4.41 ല​ക്ഷം ഗ​ര്‍​ഭ​നി​രോ​ധ ഉ​റ​ക​ള്‍​ക്ക് വ്യ​ക്തി​ക​ള്‍ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി. ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഓ​ര്‍​ഡ​റി​ല്‍ മു​ന്നി​ല്‍​നി​ല്‍​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button