വടകര: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്‍ പരോളിലിറങ്ങി സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദത്തിലേക്ക്. കേസിലെ 13ാം പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ പാനൂര്‍ കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സമ്മേളനത്തിന്റെ പൊതുവേദിയിലും പ്രകടനത്തിലുമാണ് പങ്കെടുത്തത്.
പരോളിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാണ് രാഷ്ട്രീയസമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് പ്രധാന ആരോപണം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തന്‍ കഴിഞ്ഞ ഒമ്പത് മാസത്തില്‍ ഏഴ് മാസവും പരോളിലായിരുന്നുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വീട്ടിലെ അടിയന്തര സാഹചര്യങ്ങള്‍ക്കാണ് പരോള്‍ അനുവദിക്കുന്നത്.
ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി സര്‍ക്കാര്‍ പരോള്‍ അനുവദിക്കുന്നുവെന്ന് നേരത്തേ തന്നെ ആരോപണമുണ്ട്.ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 211 ദിവസവും കുഞ്ഞനന്തന് പരോള്‍ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
Post Your Comments