മലിനീകരണനിയമം ലംഘിച്ച പ്രമുഖ കാര്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ. മലിനീകരണനിയമം ലംഘിച്ച മെഴ്‌സിഡസ് ബെന്‍സ്, ബി.എം.ഡബ്ല്യു., പോര്‍ഷെ എന്നീ വാഹന കമ്പനികള്‍ക്ക് ദക്ഷിണ കൊറിയ കനത്തപിഴ ചുമത്തിയത്. . അംഗീകാരമില്ലാത്ത, മലിനീകരണനിയന്ത്രണ ഉപകരണങ്ങള്‍ ഘടിപ്പിച്ച എണ്ണായിരത്തോളം കാറുകള്‍ 2013-നും 2016-നുമിടയില്‍ ബി.എം.ഡബ്ല്യു. ഇറക്കുമതി ചെയ്ത് വിറ്റതായും മന്ത്രാലയം പറയുന്നു.
മൂന്നു കമ്പനികള്‍ക്കും കൂടി 6.3 കോടി ഡോളറാണ് (409 കോടി രൂപ) പിഴ ചുമത്തിയതെന്ന് ദക്ഷിണ കൊറിയന്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 2011-നും 2016-നുമിടയില്‍ ഇത്തരത്തില്‍ അനുമതിയില്ലാത്ത ഭാഗങ്ങളുപയോഗിച്ച 8,246 വാഹനങ്ങള്‍ വിറ്റ മെഴ്‌സിഡസിന് 25 ലക്ഷം ഡോളറും 787 കാറുകള്‍ വിറ്റ പോര്‍ഷെയ്ക്ക് 70 ലക്ഷം ഡോളറുമാണ്.
ബി.എം.ഡബ്ല്യു.വിനാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിത്; 5.4 കോടി ഡോളര്‍ (325 കോടി രൂപ). 2012-നും 2015-നുമിടയില്‍ 28 മോഡലുകളുടെ 80,000-ത്തിലധികം കാറുകള്‍ പുകപരിശോധനയുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ ചമച്ചെന്നതാണ് കാരണം.
Post Your Comments