കണ്ണൂര്‍ : പ്രണയിച്ച് വിവാഹിതരായ വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട യുവതിയും യുവാവും കോടതിയില്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാകാനെത്തിയപ്പോള്‍ സംഘര്‍ഷാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് ക്യാംപ് ചെയ്തു. ഇന്നലെ രാത്രി 7.30നാണ് നീര്ച്ചാല് സ്വദേശിയായ യുവാവും മീന്‍കുന്ന് സ്വദേശിയായ യുവതിയും കോടതിയില്‍ എത്തിയത്. പെണ്‍കുട്ടിയെ യുവാവിനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു.
ഇവര്‍ വിവാഹിതരായതിന് ശേഷം യുവാവിന്റെയും യുവതിയുടെയും വീടുകളില്‍ എത്തി വിവിധ വിഭാഗങ്ങള്‍ പ്രശ്നമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പൊലീസ് നേരത്തെ തന്നെ ജാഗ്രത എടുത്തിരുന്നു.
Post Your Comments