പാലക്കാട്: അടുത്ത ബന്ധുവായ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കു ജീവപര്യന്തം തടവ്. പാലക്കാട് ചിതലി സ്വദേശിയായ പ്രീതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചെന്താമ യുവതിയെ കൊന്ന ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ചു. പിന്നീട് മൃതശരീരം ചാക്കില്‍കെട്ടി ഉപേക്ഷിച്ചു. ഈ കേസിലാണ് പ്രതിക്കു കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. കൊലപാതകം നടന്നത് കഴിഞ്ഞ വര്‍ഷം ജൂലൈ 14നായിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ പ്രീതിയെ വീട്ടില്‍ നിന്നും കാണാതായ സംഭവം അന്വേഷിക്കാനാണ് പോലീസ് എത്തിയത്. രണ്ടാഴ്ച പോലീസും ബന്ധുക്കളും പ്രീതിയെ അന്വേഷിച്ചു. പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ല. പോലീസിനു പ്രീതയുടെ പിതൃസഹോദരിയുടെ മകനായ ചെന്താമയെ സംശയം തോന്നി ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തില്‍ ചുരുള്‍ അഴിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 14നു ചെന്താമ പ്രീതിയോടെ പണം ആവശ്യപ്പെട്ടു. പക്ഷേ പണം നല്‍കാന്‍ പ്രീതി തയാറായില്ല. ഇതിനെ തുടര്‍ന്ന പ്രതി പ്രീതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ചു. പിന്നീട് രഹസ്യമായി മൃതശരീരം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. പൊള്ളാച്ചിക്കടുത്താണ് ഇയാള്‍ മൃതശരീരം ഉപേക്ഷിച്ചത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൃതശരീരം കണ്ടെത്തി. കാണാതായ പ്രീതിയെ പോലീസ് അന്വേഷിക്കുന്ന അവസരത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശോധനയില്‍ ഇയാള്‍ സഹകരിച്ചിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച, വീട്ടില്‍ കയറി ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതിയെ ഇയാളെ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ 23 വര്‍ഷം തടവും 95,000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
സംഭവം നടക്കുമ്പോള്‍ പ്രീതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. പ്രീതിയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചു വന്നത്. മകള്‍ ഇല്ലാത്ത സമയത്താണ് വീട്ടില്‍ വച്ച് ഇയാള്‍ പ്രീതിയെ കൊലപ്പെടുത്തിയത്. മൊബൈല്‍ ടവല്‍ വിവരങ്ങളും ചെക്ക് പോസ്റ്റിലൂടെ ബൈക്കില്‍ ചാക്ക് കെട്ടുമായി യാത്ര ചെയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇയാള്‍ക്ക് എതിരെ ശക്തമായ തെളിവായി മാറി. കുഴല്‍മന്ദം സിഐ ആയിരുന്ന സലീഷാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.
Post Your Comments