Latest NewsNewsPrathikarana Vedhi

വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഷാനി പ്രഭാകരനെ കുറിച്ച് ജിതിന്‍ ജേക്കബ് പറയുന്നത് പലരും പറയാനാഗ്രഹിക്കുന്നത്

ജിതിന്‍ ജേക്കബ്

മനോരമയിലെ ഷാനി പ്രഭാകരൻ ഇത്ര ശാന്തയായി സംസാരിക്കുന്നതു ആദ്യമായി കാണുവാ. കാരണം മറ്റൊന്നുമല്ല “ഫാസിസം” ചേച്ചിയുടെ കണ്ഠത്തിൽ കുത്തിപ്പിടിച്ചിരിക്കുവാണ്.

“ഫാസിസം” കാരണം സ്വന്തന്ത്രമായി നരേന്ദ്രമോഡിയെ തെറി പറയാൻ പറ്റുന്നില്ല എന്ന കുണ്ഠിതത്തിലാണ് ഷാനി ചേച്ചി.

ചേച്ചിയുടെ നിലപാട് വളരെ സിമ്പിൾ ആണ്. ചേച്ചി അങ്ങോട്ട്‌ കുറെ ചോദ്യങ്ങൾ ചോദിക്കും.തിരിച്ചു ചേച്ചിയോട് ആരും ഒന്നും ചോദിക്കരുത്. ചോദിച്ചാൽ ആയ്യോ അയ്യോ സംഘ്പരിവാറുകാർ എന്നെ അക്രമിക്കുന്നെ എന്ന് പറഞ്ഞ് നിലവിളിക്കും.

ചേച്ചി ചേച്ചിയുടെ രാഷ്ട്രീയ വിശ്വാസം പ്രകടിപ്പിക്കാനുള്ള വേദിയായാണ് മാധ്യമ പ്രവർത്തനത്തെ കാണുന്നത്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി വിജയിച്ചപ്പോൾ ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടപെട്ടു എന്ന് അലറിക്കരഞ്ഞ ഷാനി ചേച്ചിയെ കേരള ജനത മറന്നിട്ടില്ല. പിന്നെ സഖാക്കൾ ചേച്ചിയെ അമേരിക്കയിൽ കൊണ്ടുപോയി ഒരു അവാർഡൊക്കെ കൊടുത്താണ് ശാന്തമാക്കിയത്.

ഇപ്പോൾ ചേച്ചിയെ അലട്ടുന്ന പ്രശ്നം ചേച്ചി അവതരിപ്പിക്കുന്ന പറയാതെ വയ്യ പരിപാടിയെകുറിച്ചു NBSA എന്ന “ഭീകര ഫാസിസ്റ്റു” സംഘടന വിശദീകരണം ചോദിച്ചു. അയ്യോ ഫാസിസം, മോഡി, അസഹിഷ്ണുത…

തൊണ്ടപൊട്ടി കീറാൻ വരട്ടെ, ആദ്യം NBSA എന്താണെന്ന് നോക്കാം. NBSA എന്നാൽ News Broadcasting Standards Authority. അപ്പോൾ മോഡിയുടെ കീഴിൽ വരുന്നത് അല്ലേ… ഫാസിസം ഫാസിസം..

ബഹളം വെക്കാതെ. NBSA എന്നത് ടെലിവിഷൻ ചാനലുകളുടെ സ്വയം നിയന്ത്രിത അതോറിറ്റിയാണെന്നു ഷാനി ചേച്ചിതന്നെ പറഞ്ഞിട്ടുണ്ട്. ഇതും കേന്ദ്ര സർക്കാരുമായി യാതൊരുബന്ധവുമില്ല. NBSA യുടെ തലപ്പത്തിരിക്കുന്നത് ബ്രിട്ടോച്ചാനെപോലെയോ ഷാനിചേച്ചിയെപ്പോലെയോ ഉള്ള “നിഷ്പക്ഷ”മാധ്യമ പ്രവർത്തകരല്ല.

സ്വകാര്യ ടെലിവിഷൻ ചാനലുകൾ സ്വയം നിയന്ത്രിക്കുന്ന ഈ NBSA യുടെ തലപ്പത്തിരിക്കുന്നത് മുൻ സുപ്രീം കോടതി ജഡ്ജ്, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, മുൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് തുടങ്ങിയ പുലികളാണ്. ഇവരെയെല്ലാം നിയമിച്ചത് ഇവരെല്ലാവരും കൂടിതന്നെയാണ്.

സ്വന്തം സംഘടന കുറച്ച് ചോദ്യങ്ങൾ ചോദിച്ചപ്പോൾ തന്നെ ഷാനി പ്രഭാകരൻ വിയർത്തു. ചോദ്യങ്ങൾ അങ്ങോട്ട്‌ ചോദിച്ചുമാത്രമല്ലേ ശീലമുള്ളൂ. അതിന്റെ പേരിൽ പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടേ എന്ന് പറയുന്നതിന് മുമ്പ് NBSA എന്ന സ്വാകാര്യ ചാനലുകാരുടെ തന്നെ സംഘടന ഷാനിയോട് ചോദിച്ച ചോദ്യങ്ങൾ കേൾക്കേണ്ട ?

ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഷാനി ഉയർത്തിയ ആരോപണങ്ങൾക്കു എന്ത് തെളിവാണുള്ളത് എന്നാണവർ ചോദിച്ചത് ?

തെളിവോ ! ഹഹഹ പാർട്ടി ആപ്പീസിൽ കയറി രണ്ട് പീക്കിരി പിള്ളേർ മുദ്രാവാക്യം വിളിച്ചപ്പോൾ സീതാറാം യെച്ചൂരിയെ ക്രൂരമായി ആക്രമിച്ചു എന്ന് പറഞ്ഞത് വാർത്തകൊടുത്ത് മാധ്യമ ധർമ്മം “ഉയർത്തിക്കാട്ടിയ” സഖാവ് ഷാനിയോട് തെളിവ് ചോദിച്ച NBSA ക്കാരുടെ ഒരു കാര്യമേ….

ചേച്ചി സഖാവാണെന്ന കാര്യം നമ്മുക്കല്ലേ അറിയൂ. ഒരു തെളിവും ഇല്ലാതെ വായിൽതോന്നിയതു വിളിച്ചുപറയുന്നതാണ് മാധ്യമ പ്രവര്ത്തനം എന്ന് കരുതുന്ന സഖാവ് ഷാനി NBSA പറയുന്ന മാധ്യമ ധാര്മികതയോടൊക്കെ കടക്കൂ പുറത്ത് എന്നാണ് പറയുന്നത്.

News shall not be selected or designed to promote any particular belief, opinion, or desires of any group എന്നൊക്കെ NBSA പറഞ്ഞാൽ അത് കേൾക്കാൻ സഖാവ് ഷാനിയെ കിട്ടില്ല.

വായിൽതോന്നിയതു വിളിച്ചു പറയുന്നതാണ് മാധ്യമ പ്രവർത്തനം അതിനെ ചോദ്യം ചെയ്താൽ, തെളിവ് ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ… അയ്യോ സംഘ്പരിവാറുകാർ ആക്രമിക്കുന്നെ, ഫാസിസം, അസഹിഷ്ണുത, മാങ്ങാത്തൊലി..

സഖാവ് ഷാനിട…

shortlink

Related Articles

Post Your Comments

Related Articles


Back to top button