Latest NewsNewsIndia

ചിലയാളുകള്‍ ജനാധിപത്യത്തെ തട്ടിയെടുത്തു; സാം പിത്രോദ

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങാൻ ടെലികോം രംഗത്തെ പ്രമുഖൻ സാം പിത്രോദയും. സാം പിത്രോദ പ്രകടനപത്രിക തയറാക്കുന്നതിനു മുന്നോടിയായി ജനങ്ങളിൽനിന്നു നേരിട്ടു പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായാണു എത്തുന്നത്. കോൺഗ്രസ് വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട – ഇടത്തരം വ്യവസായം, തൊഴിലവസരം വർധിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുള്ള ‘ജനങ്ങളുടെ പ്രകടനപത്രിക’ തയാറാക്കാനാണു ശ്രമിക്കുന്നതെന്നും പിത്രോദ കൂട്ടിച്ചേർത്തു. വഡോദര, അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗർ, സൂറത്ത് എന്നീ നഗരങ്ങളാണു അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ പിത്രോദ സന്ദർശിക്കുന്നത്.

തന്നോട് ജനങ്ങളെ കേൾക്കണമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെന്നു പിത്രോദ വ്യക്തമാക്കി. താൻ ഗുജറാത്തിലെ നേതാക്കൻമാരുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണു ജനങ്ങളെ നേരിട്ടു കേട്ടു പ്രശ്നങ്ങൾ മനസ്സിലാക്കാൻ പദ്ധതിയിട്ടത്. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്നു പിത്രോദ.

മുകളിൽനിന്നു താഴേക്കാണു ലോകമെങ്ങും വികസന മാതൃകകൾ. എന്നാൽ, ഈ പാശ്ചാത്യരീതി വിട്ടു താഴെനിന്നു മുകളിലേക്കു വികസനം കൊണ്ടുവരേണ്ടതു ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ വികസനമാതൃക കൊണ്ടുവരാൻ ഗുജറാത്തിനാകും. ഇന്ത്യയ്ക്കും ലോകത്തിനും ഇതിനു കഴിയും. ജനങ്ങളെ കേൾക്കാൻ വേണ്ടിയാണു ഞങ്ങളിവിടെ വന്നിരിക്കുന്നത്. കോൺഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമായിരിക്കും.

ജനാധിപത്യത്തെ ചിലയാളുകള്‍ തട്ടിയെടുത്തിരിക്കുകയാണ്. ജനാധിപത്യത്തെ ജനങ്ങളിലേക്കു തിരികെ കൊണ്ടുവരണം. ജയിച്ചയാൾ എല്ലാം കയ്യടക്കുന്നതല്ല ജനാധിപത്യമെന്നത്. കൂട്ടായ നേതൃത്വമാണു വേണ്ടത്. അതു പലയിടത്തും കാണാനില്ല. ഗുജറാത്തും ഇന്ത്യയും ലോകം മുഴുവനും ഒരു നാൽക്കവലയിലാണെന്നും ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പിത്രോദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button