ന്യൂഡല്‍ഹി: ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സൗജന്യ യാത്രുമായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. സംസ്ഥാനത്ത് വര്‍ധിച്ച വരുന്ന അന്തരീക്ഷ മലിനീകരണം വ്യാപമാകുന്ന സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഈ നടപടി. യാത്രക്കാര്‍ക്ക് സൗജന്യ യാത്ര നല്‍കുന്നത് വഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കന്നത്. ഡി.ടി.സി(ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകളും ക്ലസ്റ്റര്‍ ബസുകളിലുമാണ് സൗജന്യ യാത്ര അനുവദിക്കുക. ഇതിലൂടെ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗോഹ്ലോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ഗതാഗത നിയന്ത്രണം മറ്റന്നാള്‍ മുതല്‍ നടപ്പാക്കും. നവംബര്‍ 17 വരെയാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഇതിലൂടെ അന്തരീക്ഷ മലീനീകരണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
Post Your Comments