ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമയം വെറുതെ കളയരുത് എന്നു ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടി പരിഷ്‌കരിച്ച നടപടിക്കു എതിരെയാണ് രാഹുല്‍ രംഗത്തു വന്നത്. രാജ്യത്ത് ബി.ജെ.പിയുടെ ഗബ്ബര്‍ സിംഗ് ടാക്‌സ് നടപ്പാക്കാന്‍ സമ്മതിക്കുകയില്ല. വെറുതെ വാചകമടിച്ച് രാജ്യത്തിന്റെ സമയം വെറുതെ കളയരുത് എന്നു രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പറയുന്നു.
സര്‍ക്കാര്‍ തങ്ങളുടെ കാര്യപ്രാപ്തിയില്ലായ്മ അംഗീകരിക്കാന്‍ തയാറാകണം. അതിനു ശേഷം ജനങ്ങളെ കേള്‍ക്കണം. ജിഎസ്ടിയിലെ തെറ്റു തിരുത്തി ഇതിനെ ‘ജെനുവിന്‍ സിമ്പിള്‍ ടാക്‌സ് ആയി മാറ്റാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ കാരണം രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമായിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
We will not allow BJP to impose a Gabbar Singh Tax on India. They cannot break the back of the small and medium businesses, crush the informal sector and destroy millions of jobs. #GSTCouncilMeet
— Office of RG (@OfficeOfRG) November 10, 2017
Post Your Comments