Latest NewsNewsIndia

തലസ്ഥാന നഗരിയെ രക്ഷിക്കാന്‍ വെള്ളമൊഴിച്ച്‌ അഗ്നിശമന സേന

ന്യൂഡല്‍ഹി: ഡല്‍ഹി അഗ്നിശമന സേന തലസ്ഥാന നഗരിയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പരിശ്രമിക്കുകയാണ്. സര്‍ക്കാര്‍ നഗരത്തിലെ റോഡുകളിലും മറ്റും മാലിന്യങ്ങള്‍ ഉണ്ടെകില്‍ അവ കണ്ടെത്താനും നിയന്ത്രിക്കാനും നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഡല്‍ഹി അഗ്നിശമന സേനയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്

ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ 53 ഫയര്‍സ്റ്റേഷനുകളില്‍ 50 എണ്ണത്തിനെയും വിന്യസിച്ചുവെന്നും, വൃക്ഷങ്ങകളിലും, തെരുവുകളിലും പൊടിപടലങ്ങള്‍ ഉണ്ടെകില്‍ വെള്ളം തളിയ്ക്കാനും നിര്‍ദേശം നല്‍കിയതായി ഡിഎഫ്‌എസ് ഡയറക്ടര്‍ ജിസി മിശ്ര പറഞ്ഞു.

ഡല്‍ഹിയിലെ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ്, ഡല്‍ഹി ജല്‍ ബോര്‍ഡ്, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി സെക്രട്ടറി കേശവ് ചന്ദ്ര വ്യക്തമാക്കി. കൂടുതല്‍ സമയം വായു മലിനീകരണം കൂടുതലുള്ള ആനന്ദ് വിഹാര്‍, ആര്‍.കെ. പുരം, പഞ്ചാബി ബാഗ്, മഥുര റോഡ്, നോര്‍ത്ത് കാമ്പസ് തുടങ്ങിയ പ്രദേശങ്ങളില്‍ ഉപയോഗപ്പെടുത്തി മലിനീകരണം കുറയ്ക്കണമെന്നും സേനയ്ക്ക് നിര്‍ദേശം നല്‍കി.

ഉണങ്ങിയ മണ്ണ് ഉയര്‍ന്ന് പൊങ്ങാന്‍ കാറ്റ് വീശുന്നിലെങ്കിലും , ഒരു വാഹനം കടന്നുപോകുമ്പോള്‍ അതിന്റെ കാറ്റില്‍ പൊടി പടലങ്ങള്‍ പൊങ്ങി വരുമെന്നും, വാഹനങ്ങളാണ് ഒരു തരത്തില്‍ കുടുതല്‍ മലിനീകരണം ഉണ്ടാക്കുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. സേനയ്ക്ക് പരിമിതികള്‍ ഉണ്ടെന്നും എന്നാല്‍ വെള്ളം തളിയ്ക്കുന്നതിലൂടെ പൊടിപടലങ്ങള്‍ ക്രമേണ കുറയുമെന്നും, ഇതിനായി പരിശ്രമിക്കുന്നതിന് ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നും ജിസി മിശ്ര അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button