Latest NewsKeralaNews

ജനവാസ മേഖലയിൽ കരടി; പിടികൂടാൻ ശ്രമം

കൽപ്പറ്റ: മൂന്നു കരടികൾ വയനാട് ചെട്ടാലത്തൂരിൽ നാട്ടിലിറങ്ങി. ആദ്യം കരടികളെ കണ്ടത് തൊഴിലുറപ്പുകാരാണ്. തൊഴിലാളികളെ കരടികൾ ഓടിച്ചു. നാട്ടിലിറങ്ങിയതിൽ രണ്ടു കരടികൾ തിരികെ കാടുകയറിയെങ്കിലും ഒരെണ്ണം ജനവാസമേഖലയിലൂടെ നടക്കുകയാണ്.

കരടി പ്രദേശവാസിയായ റിട്ട അധ്യാപകൻ അപ്പുവിന്റെ കാർഷിക വിളകൾ ഉണക്കുന്ന കളത്തിലും എത്തി. അപ്പുവും നാട്ടുകാരും ചേർന്നു കളത്തിന്റെ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടിവച്ച് കരടിയെ പിടിക്കാനാണു നീക്കം നടക്കുന്നത്. ഇതിനായി വനംവകുപ്പിന്റെ വെറ്ററിനറി സർജനെ വിവരം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button