വാഷിങ്ടണ്‍: കനത്ത തിരിച്ചടി ഏറ്റുവാങ്ങി ട്രംപ്. യു.എസിലെ മേയര്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്താണ് ഡെമോക്രാറ്റുകള്‍ വിജയം കൊയ്തതാണ് ട്രംപിന് തിരിച്ചടിയായത്. ട്രംപിന്റെ ജനപിന്തുണ കുറഞ്ഞു വരുന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടി കാട്ടുന്നത്.
വെര്‍ജീനിയയിലാണ് ട്രംപിന്റെ പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയത്. ഡെമോക്രാറ്റ് സ്ഥാനാനാര്‍ഥിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ റാല്‍ഫ് നോര്‍താം ഒന്‍പതു പോയിന്റുകള്‍ക്കാണ് വെര്‍ജീനിയയില്‍ തകർപ്പൻ ജയം സ്വന്തമാക്കിയത്. ന്യൂജഴ്സിയില്‍ പിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ക്രിസ് ക്രിസ്റ്റിയില്നിന്നും ഡെമോക്രാറ്റിന്റെ ഫില്‍ മാര്‍ഫി ഗവര്‍ണര്‍പദവി തിരിച്ചുപിടിച്ചു. മേയര്‍ ബില്‍ ദേ ബ്ലാസിയോ ന്യൂയോര്‍ക്കില്‍ വിജയിച്ചത്.
നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പ്രവർത്തിക്കുമെന്ന വിശ്വാസത്തിലാണ് ഡെമോക്രാറ്റ്.
Post Your Comments