തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഏറെ ഇളക്കി മറിച്ച കേസായിരുന്നു സോളാറും സരിതാ നായരും. യു.ഡി.എഫിന്റെ തലതൊട്ടപ്പന്‍ നേതാവ് ഉമ്മന്‍ ചാണ്ടിയടക്കം നിരവധി മന്ത്രിമാരും എം.എല്‍.എ മാരും , എം.പി മാരും സരിതാ നായരെ പീഡിപ്പിച്ചതായാണ് കേസ്.
എന്നാല്‍ സോളാര്‍ കേസിലെ വിവാദ നായിക സരിതയുടെ ലൈംഗികാരോപണത്തില്‍ കഴമ്പുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്തലോടെ രാഷ്ട്രീയ കേരളം ആകെ ഞെട്ടിയിരിക്കുകയാണ്. ലൈംഗിക സംതൃപ്തിയും കൈക്കൂലിയായി കണക്കാക്കണമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം ഗസ്റ്റ്ഹൗസിലും എംഎല്‍എ ഹോസ്റ്റലിലും വെച്ച് സോളാര്‍കേസിലെ വിവാദ നായിക സരിതാ എസ് നായരെ ഹൈബി ഈഡന്‍ എം എല്‍എ പീഡിപ്പിച്ചതായി കമ്മീഷന്‍ റിപ്പോര്‍ട്ട്.
അടൂര്‍ പ്രകാശ് ലൈംഗിക പീഡനത്തിന് പുറമേ ടെലിഫോണിക് സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെല്ലാം പുറമേ ബംഗലുരുവിലെ ഒരു ഹോട്ടലിലേക്കും അടൂര്‍ പ്രകാശ് സരിതയെ ക്ഷണിച്ചു. സരിതയെ പല തവണ എപി അനില്‍കുമാര്‍ ചൂഷണത്തിന് വിധേയമാക്കി. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരളാഹൗസ് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു അനില്‍കുമാറിന്റെ പീഡനം നസറുള്ളവഴി ഏഴു ലക്ഷം രൂപയും അനില്‍കുമാര്‍ കൈപ്പറ്റിയാതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സരിതയുടെ ശെലംഗികാരോപണത്തില്‍ വാസ്തവമുണ്ടെന്ന് വ്യക്തമാക്കുന്ന കമ്മീഷന്‍ നേരത്തേ പുറത്തു വന്ന പേരുകള്‍ കത്തിലും മൊഴിയിലുമുണ്ട്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, ജോസ്‌കെ മാണി, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, പളനിമാണിക്യം, വേണുഗോപാല്‍, സുബ്രഹ്മണ്യന്‍, ഐജി പത്മകുമാര്‍ എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സോളാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മകളായി കണക്കാക്കേണ്ടിയിരുന്ന സരിതാനായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതായും കമ്മഷീന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദും ലൈംഗിക ചൂഷണം നടത്തി.
പത്മകുമാര്‍ കലൂരിലെ ഫ്‌ളാറ്റില്‍ വെച്ചും പീഡിപ്പിച്ചതായി പറയുന്നു. കെ സി വേണുഗോപാലും സരിതയെ ബലാത്സംഗം ചെയ്തു. സരിതയെ നിരവധി തവണ വേണുഗോപാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ജോസ് കെ മാണി ഡല്‍ഹിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നുമാണ് കത്തില്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ ഉപ റിപ്പോര്‍ട്ടായി സരിതയുടെ കത്ത് അതേ രൂപത്തില്‍ ചേര്‍ത്തിട്ടുണ്ട്. നേരത്തേ പുറത്തു വന്ന കത്തില്‍ പേരുള്ളവര്‍ക്ക് സരിതയുമായും അവരുടെ അഭിഭാഷകനുമായും ബന്ധമുണ്ടെന്ന് ഫോണ്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Post Your Comments