Latest NewsKeralaNews

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് : പൂര്‍ണരൂപം വായിക്കാം (മലയാളം പരിഭാഷ)

തിരുവനന്തപുരം•സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. ഉമ്മന്‍ചാണ്ടിയും ഓഫീസും തെറ്റുകാരാണെന്ന്  കമ്മീഷന്റെ കണ്ടെത്തല്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, എ.പി അനില്‍കുമാര്‍, ആര്യാടന്‍ മൊഹമ്മദ്‌, എം.എല്‍.എമാരായ ഹൈബി ഈഡന്‍, വിഷ്ണുനാഥ് എന്നിവര്‍ക്കെതിരെയും ജോസ് കെ.മാണി എം.പി, ഐ.ജി പദ്മകുമാര്‍ തുടങ്ങി 16 പ്രമുഖര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സരിത ഉന്നയിക്കുന്നത്.

സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് ഇവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും കമ്മീഷന്റെ നിഗമനങ്ങളല്ല ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനം നടത്തിയെന്ന് സരിത ആരോപിച്ച ബിജു രാധാകൃഷ്ണൻ മുതൽ ജോസ് കെ മാണി വരെയുള്ള 16 പേരുടെ പേരുവിവരങ്ങളാണ് റിപ്പോർട്ടിന്റെ 117 ാം പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം രാത്രിയും പകലും എടുത്താണ് പരിഭാഷ പൂര്‍ത്തിയാക്കിയത്.

സോളാര്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.

CLICK HERE TO VIEW SOLAR COMMISSION REPORT (MALAYALAM)

shortlink

Related Articles

Post Your Comments

Related Articles


Back to top button