തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്ബനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.
കേരളം ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങളാണ് സോളാര്‍ കേസില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതിക്കെതിരായ കേസ് ഉറപ്പാണ്. എന്നാല്‍ ലൈംഗിക പീഡനത്തില്‍ തെളിവ് കിട്ടിയാല്‍ മാത്രമേ കേസെടുക്കൂ. സരിതയുടെ മൊഴിയില്‍ മാത്രം നിയമനടപടിയുണ്ടാകില്ലെന്നാണ് സൂചന. സരിതയുടെ വാക്കുകൾ: “ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചു. പിതൃതുല്യനായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ് ഇതുണ്ടായത്. സോളാര്‍ കമ്പനിയുടെ ഒഫിഷ്യല്‍ കാര്യങ്ങല്‍ എല്ലാം പറഞ്ഞിരുന്നത് താന്‍ ഉമ്മന്‍ ചാണ്ടിയോടായിരുന്നു.
ഈ പ്രതീക്ഷയാണ് തെറ്റിയത് . ഇക്കാര്യത്തില്‍ ഞാന്‍ ഒരു ടൂള്‍ ആക്കപ്പെടുകയായിരുന്നു.ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയത്. എമര്‍ജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തില്‍ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നല്‍കിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയത്. ആറുമണിയോടെയാണ് താന്‍ അവിടെ എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേര്‍ച്ചയ്ക്കായി പോയതായിരുന്നു അവര്‍.
ഗണേശ് കമാറിന്റെ വിഷയമാണ് ഉമ്മന്‍ ചാണ്ടി അന്നു സംസാരിച്ചു തുടങ്ങിയതെന്നും സരിത ഓര്‍മ്മിച്ചു. ക്ളിഫ് ഹൗസില്‍ ടി വി കാണുന്ന മുറിയിലായിരുന്നു മുഖ്യമന്ത്രി. അവിടെവച്ചാണ് മുഖ്യമന്ത്രി തന്നെ ലൈംഗീകമായി ഉപയോഗിച്ചത്.ഉമ്മന്‍ ചാണ്ടി ഇത് ചെയ്യുമോ എന്ന് സംശയിക്കുന്നവര്‍ ഇപ്പോഴമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ താൻ തെളിയിക്കും ” സരിതയുടെ റിപ്പോർട്ടിൽ പറയുന്നു.ഇതോടെ ഉമ്മൻചാണ്ടി പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ്.
Post Your Comments