തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അതിലുപരി യുഡിഎഫിനെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് സഭയില്‍ ഇന്നു സമര്‍പ്പിക്കാനിരിക്കെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പുലര്‍ത്തി കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍.
സത്യം തെളിയുന്ന ദിവസമാണ് ഇന്നെന്നു സരിത എസ്.നായര്‍ പറഞ്ഞു. സോളാര്‍ കമ്മിഷന് തെളിവുകളെല്ലാം കൈമാറിയിരുന്നു. സര്‍ക്കാര്‍ ഈ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടു പോയതായി കരുതുന്നില്ലെന്നും, സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സരിത പറഞ്ഞു. റിപ്പോര്‍ട്ടു വന്നതിനു ശേഷം കുടുതല്‍ പ്രതികരിക്കുമെന്നും സരിത വ്യക്തമാക്കി.
Post Your Comments