Latest NewsNewsIndia

ശശികലയുടെ കുടുംബാംഗങ്ങളുടെ വസതിയിൽ ​റെയ്ഡ്

ചെന്നൈ: ശശികലയുടെ കുടുംബാംഗങ്ങളുടെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസും ജയാ ടിവി ചാനലും.ഇന്ന് രാവിലെ മുതലാണ് ആദായനികുതി വകുപ്പ് പരിശോധനക്കെത്തിയത്.

ചെന്നൈയില്‍ ഏകാട്ടുതംഗലിലെ ഓഫിസില്‍ പത്തോളം വരുന്ന ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയാ ടിവി നിലവില്‍ ശശികലയുടെ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാണ്.

ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കമ്പനിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്.ടിവി ഓഫീസിനു പിന്നാലെ വിവേക് നാരായണിന്റെ വസതിയിലും റെയ്ഡ് നടക്കുകയാണ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡിനായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button