KeralaLatest NewsNews

നോട്ടിലെ അക്ഷരത്തെറ്റ് വിനയായി: മലയാളികളുടെ കള്ളനോട്ടു സംഘത്തെ പിടികൂടിയത് നാടകീയമായി

കോഴിക്കോട്: കള്ളനോട്ടു സംഘത്തെ പിടികൂടിയത് നോട്ടിലെ അക്ഷര തെറ്റ് കാരണം. 32 ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലംഗസംഘത്തെ ഇന്നലെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികളും പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. സംഘത്തിലെ കണ്ണിയായ പൂനൂര്‍ പെരിങ്ങളം സ്വദേശി സാജു (46) ആണ് ആദ്യം പോലീസ് പിടിയിലാകുന്നത്. റിസര്‍വ് ബാങ്ക് എന്ന് സ്പെല്ലിംഗ് തെറ്റിച്ചാണ് നോട്ടുകളില്‍ എഴിതിയിരുന്നത്.

ഈ നോട്ട് കടയിൽ കൊടുക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. കോഴിക്കോട്, കൊല്ലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ കള്ളനോട്ടുകള്‍ വ്യാപകമായി ഉണ്ടെന്നറിഞ്ഞ പോലീസ് അന്വേഷണത്തിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസൂരില്‍ നടത്തിയ പരിശോധനയിലാണ് പൂനൂര്‍ ഗോള്‍ഡ് ജോസഫ്, കാഞ്ഞങ്ങാട് ബളാല്‍ ഷിഹാബ്, പൂഞ്ഞാര്‍ സ്വദേശി വിപിന്‍ എന്നിവരെ പിടികൂടുന്നത്.

തുടർന്ന് ഇവരുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ പിടികൂടുന്നത്. ഷിഹാബ്, വിപിന്‍, ഗോള്‍ഡ് ജോസഫ് എന്നിവര്‍ നേരത്തെ കള്ളനോട്ട് കേസുകളില്‍ ഉൾപ്പെട്ടിട്ടുള്ളവരാണ്. ബംഗലുരുവിലെ ഹൊസൂരില്‍ നിന്നാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്. ബംഗളൂരുവിലെ ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവര്‍ വീട് വാടകയ്ക്കെടുത്ത് വ്യാജകറന്‍സി ഉണ്ടാക്കിവന്നത്. രണ്ടുനിലയുള്ള വീടിന്റെ മുകളിലെ നിലയില്‍ ഒരു കുടുംബം താമസിച്ചുവരുന്നുണ്ട്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഒറിജലിനെ വെല്ലുന്ന വ്യാജനോട്ടാണ് ഇവരുണ്ടാക്കി വിതരണംചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button