അഴിമതിക്കെതിരെ മുഖം നോക്കാതെയുള്ള അന്വേഷണം തുടരുന്നു.
പതിനായിരം കോടി ഡോളറിന്റെ അഴിമതി ആണ് പുറത്തു വന്നിരിക്കുന്നത്.അഴിമതിക്കെതിരെ സൗദി ഭരണകൂടം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനുവേണ്ടി 208 പേരെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചോദ്യം ചെയ്തതായും അതില്‍ ഏഴുപേരെ കുറ്റങ്ങളൊന്നും ചുമത്താതെ വെറുതെ വിട്ടുവെന്നും സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജേബ് പ്രസ്താവനയില്‍ പറഞ്ഞു.രാജ്യത്തെ ഡസന്‍ കണക്കിന് രാജകുമാരന്‍മാരും സൈനിക ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാകുകയും തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോടീശ്വരനായ സൗദി പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലും അന്തരിച്ച സൗദി രാജാവ് അബ്ദുള്ളയുടെ രണ്ട് മക്കളും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
Post Your Comments