ന്യൂഡൽഹി: അന്തഃരീക്ഷ മലിനീകരണം രൂക്ഷമായതോടെ പഞ്ചാബിലെ എല്ലാ സ്കൂളുകളും വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. അതേസമയം ഉത്തർപ്രദേശിലെ ആഗ്രയിലും എട്ടാം ക്ലാസുവരെ സ്കൂളുകൾക്കും അവധി നൽകാൻ ആഗ്ര ജില്ലാ മജിസ്ട്രേറ്റ് നിർദേശം നൽകി.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാൽ ശനിയാഴ്ച വരെ ഡൽഹി സർക്കാർ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്നവരും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും വീടുകൾക്കു പുറത്തിറങ്ങരുതെന്നും നിർദേശിച്ചു.
Post Your Comments