Latest NewsGulf

ഏഴു വർഷം മുൻപ് ഗൾഫിൽനിന്നും നാട്ടിലേക്ക് മടങ്ങവേ കാണാതായ ഭാര്യയെയും മക്കളെയും ഭർത്താവ് കണ്ടെത്തിയത് സുഹൃത്തായ കാമുകനൊപ്പം

റാഞ്ചി/സലാല ; ഗൾഫിൽനിന്നും നാട്ടിലേക്ക് മടങ്ങവേ കാണാതായ ഭാര്യയെയും മക്കളെയും ഭർത്താവ് കണ്ടെത്തിയത് സുഹൃത്തായ കാമുകനൊപ്പം. ഏഴുവർഷം മുൻപു ഒമാനിലെ സലാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കാണാതായ ധൻബാദ് സ്വദേശി ബിനോദ് കുമാറിന്റെ ഭാര്യ പ്രിയാറാണിയെയും പത്തുവയസ്സായ ഇരട്ട ആൺകുട്ടികളെയുമാണു കാമുകൻ മുഹമ്മദ് മുന്നയ്ക്കൊപ്പം ജംഷഡ്പുരിലെ മങ്കോയിൽ വെച്ച് കണ്ടെത്തിയത്. സലാലയിലെ മൾട്ടി നാഷനൽ കമ്പനി ജീവനക്കാരായിരുന്നു മുന്നയും ബിനോദ് കുമാറും.

ജംഷഡ്പുർ സ്വദേശിയായ ഒരാൾ കാണാതായ ഭാര്യയെയും രണ്ടു മക്കളെയും തട്ടിക്കൊണ്ടുപോയി രഹസ്യമായി താമസിപ്പിക്കുന്നതായും 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസിനു കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെയും മക്കളെയും കണ്ടത്തെനായതെന്ന് ബിനോദ് കുമാർ പറയുന്നു.

 ഭാര്യയെയും മക്കളെയും കാണാതായ ഉടന്‍  ഡൽഹി പൊലീസിൽ അന്ന് പരാതി  നൽകിയിരുന്നു. അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെ ഏൽപിച്ചതോടെയാണു ഭാര്യയും മക്കളും ജംഷഡ്പുരിൽ ഉണ്ടെന്ന വിവരം ലഭിച്ചതെന്നും ഇയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button