ഇതിന്റെ പേരാണ് സൂര്യകുണ്ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യ ദേവന് വേണ്ടി പണി കഴിപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഷ്പാവതി നദിയുടെ തീരത്താണ് ഈ അത്ഭുത നിര്‍മ്മിതി സ്ഥിതി ചെയ്യുന്നത്. എ.ഡി 1026-27 ല്‍ ചാലൂക്യ രാജവംശത്തില്‍പ്പെട്ട ഭീമ ഒന്നാമന്‍ (വിക്രം സാവന്ത്) രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.
ഇപ്പോള്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയോ പൂജയോ നടക്കുന്നില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതൊരു സംരക്ഷിത സ്മാരകമായി പരിചരിച്ചുവരികയാണ്.
1024-25 കലയാലവില്‍ മഹമൂദ് ഘസ്നി തന്റെ 20,000 ത്തോളം പട്ടാളക്കാരുമായെത്തി ഭീമയുടെ രാജ്യം പിടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. അതിന്റെ സ്മരണ നിലനിര്‍ത്താനകണം ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് ചരിത്രകാരന്‍ എ.കെ മജുംദാര്‍ അഭിപ്രായപ്പെടുന്നു.
പ്രധാന പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്ന ഗുഥ മണ്ഡപം, സഭാ മണ്ഡപം-അസംബ്ലി ഹാള്‍, കുണ്ഡം-കുളം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഹാളുകളില്‍ നിരവധി കൊത്തുപണികളും തൂണുകളും കാണാം. കുളത്തിലേക്ക് ഇറങ്ങാന്‍ പടികളുണ്ട്. നിരവധി ചെറിയ ക്ഷേത്രങ്ങളും ഇവിടെ കാണാം. മാരു-ഗുര്‍ജാര (ചാലൂക്യ) ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.
ഈ ക്ഷേത്ര വിസ്മയത്തിന്റെ ചിത്രങ്ങള്‍ കാണാം..
Post Your Comments