റിയാദ് : സൗദി അറേബ്യ രാജകുടുംബത്തിലെ രാജകുമാരന് അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത രാജകുടുംബാംഗങ്ങള്‍ തള്ളി. അബ്ദുള്‍ ഫഹദ് കൊല്ലപ്പെട്ടെന്ന വാര്‍ത്തയില്‍ യാതൊരു സത്യാവസ്ഥയുമില്ല. രാജകുമാരന് കൊല്ലപ്പെട്ടിട്ടില്ല. അവന് ജീവനോടെ ഇരിക്കുന്നുവെന്ന് രാജകുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു.
രാജകുമാരന് അബ്ദുള്‍ ബിന്‍ ഫഹദ് കൊല്ലപ്പെട്ടുവെന്ന് വന്‍ വാര്‍ത്താപ്രാധാന്യത്തോടെ സോഷ്യല്‍ മീഡിയകളിലും അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍ ഇതില്‍ സത്യാവസ്ഥയില്ലെന്ന് രാജകുടുംബാംഗങ്ങള്‍ തന്നെ അറിയിച്ചു.
സല്മാന് രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി കഴിഞ്ഞ ദിവസം അഴിമതി നടത്തിയ രാജകുടുംബാംഗങ്ങളേയും മന്ത്രിമാരേയും അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ അബ്ദുള്‍ അസീസ് രാജകുമാരനും ഉള്‍പ്പെട്ടിരുന്നു.
അസീര്‍ പ്രവിശ്യയുടെ ഗവര്‍ണറും മുന്‍ കിരീടാവകാശിയുടെ മകനുമായ മണ്‍സൂര്‍ ബിന്‍ മുഖ്രിന് കഴിഞ്ഞ ദിവസമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. അപകടം എങ്ങിനെ ഉണ്ടായി എന്നതിനെ കുറിച്ചുള്ള വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല
ശതകോടീശ്വരനായ അല്‍-വലീദ് ബിന്‍ തലാല്‍ അടക്കം 11 രാജകുമാരന്മാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
Post Your Comments