Latest NewsNewsIndia

രഘുറാം രാജനെ രാജ്യസഭയിൽ മത്സരിപ്പിക്കാൻ പദ്ധതിയുമായി ആം ആദ്മി പാർട്ടി

ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ ആം ആദ്മി പാര്‍ട്ടിയിലൂടെ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച്‌ ദില്ലി സര്‍ക്കാര്‍ ഇപ്പോള്‍ ചിക്കാഗോ യൂണിവേഴ്സ്റ്റിയില്‍ സാമ്പത്തികവിഭാഗത്തില്‍ അധ്യാപകനായി സേവനം ചെയ്യുന്ന രഘുറാം രാജനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതായാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ സാമ്ബത്തിക നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ച്‌ സമഗ്രകാഴ്ചപ്പാടുള്ളയാള്‍ തങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റിലുള്ളത് സഹായകരമാകുമെന്നാണ് എ.എ.പി കരുതുന്നത്.

2018 ജനുവരിയിലാണ് ഡല്‍ഹിയിലെ മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, രാജ്യസഭയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് എഎപി നേതാവും കവിയുമായ കുമാര്‍ വിശ്വാസ് അറിയിച്ചു. പാര്‍ട്ടി തന്നെ ഇതിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button