തിരുവനന്തപുരം: കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു. പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48), മുഫീദ് (18), ചെറുകുന്നിലെ സുജിത് പട്ടേരി (35), പയ്യന്നൂര്‍ പെരുമ്പയിലെ കരീം (44) എന്നിവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് ധനസഹായം നൽകുന്നത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് അമ്പതിനായിരം രൂപ വീതവും മറ്റുളള 11 പേര്‍ക്ക് പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
Post Your Comments