മലപ്പുറം: ഐഎസ് ബന്ധമുള്ള എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. താമരശ്ശേരി സ്വദേശി ഷൈബു നിഹാര്‍, കണ്ണൂര്‍ സ്വദേശി ഷഹ്നാദ്, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, വടകര സ്വദേശി മന്‍സൂര്‍, കൊയിലാണ്ടി സ്വദേശി ഫാജിദ്, വാണിയമ്പലം സ്വദേശികളായ മുഹദീസ്, അഷ്റഫ് മൗലവി, പെരുമ്പാവൂര്‍ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവർ സിറിയയിലേക്ക് പോയതായാണ് സംശയിക്കുന്നത്. എട്ടു പേര്‍ക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. അതേസമയം ഇക്കൂട്ടത്തില്‍ നാലു പേര് കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഐ എസില്‍ ചേര്‍ന്ന ഹംസയെന്ന വ്യക്തിയെ നേരത്തെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.എട്ട് പേരും മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നിരീക്ഷണത്തിലായിരുന്നു. സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കൂടുതല്‍ യുവാക്കള്‍ക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments