Latest NewsNewsDevotional

വീട് പണിയുമ്പോൾ ദിക്കുകളുടെ പ്രാധാന്യം ഇങ്ങനെ

അടുക്കള സാധാരണയായി തെക്ക് കിഴക്ക് (അഗ്‌നിമൂല) വരുന്നത് ഉത്തമമാണ്. ഇത് മൂലം പ്രഭാത സൂര്യന്റെ രശ്മികള്‍ പതിക്കുന്നത് ഉന്മേഷദായകമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വാസ്തുശാസ്ത്രം, ദിക്കുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്.

ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടില്‍നിന്നും വടക്കുനിന്ന് മാറി വടക്കു കിഴക്ക് (ഈശാന കോണ്‍) ദിക്കിലേക്ക് 23.50 ഡിഗ്രി ചരിഞ്ഞ് നിലകൊള്ളുകയും പടിഞ്ഞാറു നിന്നും കിഴക്കോട്ട് തിരിയുകയും ചെയ്യുന്നു.
തത്ഫലമായി ഈശാന കോണില്‍ വളരെ ശക്തിയായ ഒരു ഊര്‍ജ്ജം രൂപം കൊള്ളുന്നു. ഈ ഊര്‍ജ്ജത്തെ പ്രാപഞ്ചികോര്‍ജ്ജം എന്നു വിളിക്കുന്നു. പ്രാപഞ്ചികോര്‍ജ്ജത്തിന്റെ ശക്തിയുമായി താദാത്മ്യം പ്രാപിക്കുന്നതിനാണ് ഗൃഹത്തിന്റെ വടക്ക് കിഴക്കു ഭാഗത്ത് കൂടുതല്‍ സ്ഥലം ഒഴിച്ചിടണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ ആ ഭാഗത്ത് ശൂന്യത സംജാതമാക്കുന്നതിനായി കിണറിന് സ്ഥാനം കല്പിക്കുന്നു. എന്നാല്‍ വടക്കു കിഴക്ക് നിന്നും ഉത്ഭവിക്കുന്ന പ്രാപഞ്ചികോര്‍ജ്ജം തെക്കുപടിഞ്ഞാറ് ഭാഗത്തു വന്ന് നിലകൊള്ളുന്നതിനാല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വളരെ ഘനം ആവശ്യമാണ്. അതുകൊണ്ടാണ് കിണറോ സെപ്റ്റിക് ടാങ്കോ ഈ ഭാഗത്ത് വരാന്‍ പാടില്ലെന്ന് പറയുന്നത്. പകരം ഘനം വര്‍ദ്ധിപ്പിക്കുന്നതിനായി ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കുകള്‍ ഈ ഭാഗത്ത് നല്‍കാം.

മാസ്റ്റര്‍ ബെഡ് റൂം- വടക്ക് കിഴക്കുനിന്നും പുറപ്പെടുന്ന പ്രാപഞ്ചികോര്‍ജ്ജം തെക്കു പടിഞ്ഞാറ് വന്നു നില്‍ക്കുന്നതിനാല്‍ തെക്കുപടിഞ്ഞാറാണ് മാസ്റ്റര്‍ ബെഡ് റൂമിന് ഉത്തമം. സാധാരണയായി കാറ്റിന്റെ ഗതി പടിഞ്ഞാറ് നിന്നും കിഴക്കോട്ടോ, തെക്ക് പടിഞ്ഞാറ് നിന്നും വടക്ക് കിഴക്കോട്ടോ ആയതുകൊണ്ട് കിടപ്പുമുറിയില്‍ ചൂട് കുറയുവാന്‍ ഇത് സഹായകരമാകും.

അടുക്കള- അടുക്കള സാധാരണയായി തെക്ക് കിഴക്ക് (അഗ്‌നിമൂല) വരുന്നത് ഉത്തമമാണ്. ഇത് മൂലം പ്രഭാത സൂര്യന്റെ രശ്മികള്‍ പതിക്കുന്നത് ഉന്മേഷദായകമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
ആഹാരം തയ്യാറാക്കുമ്പോള്‍ കിഴക്കോട്ട് നോക്കി ചെയ്താല്‍ പ്രഭാത രശ്മികള്‍ക്ക് ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി നല്‍കുവാനുള്ള കഴിവുണ്ട്. വടക്ക് കിഴക്കും വടക്ക് പടിഞ്ഞാറും അടുക്കള വരാമെന്ന് വാസ്തുശാസ്ത്രം പറയുന്നുണ്ട്.

പൂജാമുറി- പൂജാമുറി വടക്ക് കിഴക്കോ, ബ്രഹ്മസ്ഥാനമായ ഗൃഹത്തിന്റെ മദ്ധ്യഭാഗത്തോ, കന്നിമൂലയായ തെക്ക് പടിഞ്ഞാറോ വരുന്നത് ഉത്തമമാണ്.
വടക്കുകിഴക്ക് പ്രാപഞ്ചികോര്‍ജ്ജം ഉത്ഭവിക്കുന്നതിനാലും കന്നിമൂലയില്‍ പ്രാപഞ്ചികോര്‍ജ്ജം വന്നു ചേരുന്നതിനാലും ബ്രഹ്മസ്ഥാനം കാന്തികോര്‍ജ്ജത്തിന്റെ പ്രഭവകേന്ദ്രമായതിനാലും ആ ഭാഗങ്ങളില്‍ പൂജാമുറി വന്നാല്‍ അവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരു പ്രത്യേക ഊര്‍ജ്ജം ലഭിക്കുന്നു.

ടോയ്ലെറ്റ്- വടക്ക് പടിഞ്ഞാറ് ഭാഗത്ത് മൂല ഒഴിവാക്കി ടോയ്ലെറ്റ്, കുളിമുറിക്ക് ഉത്തമസ്ഥാനമാണ്. വൈകുന്നേരം സൂര്യനില്‍നിന്നും പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ വടക്കുപടിഞ്ഞാറ് ഭാഗത്തെ തപിപ്പിക്കുന്നു. ഈ താപം വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ടോയ്ലെറ്റ്, കുളിമുറി എന്നിവ ഈ സ്ഥാനത്ത് നിര്‍മ്മിക്കുന്നതു മൂലം വീട്ടിലേക്ക് പ്രവേശിക്കുന്ന ചൂടിനെ തണുപ്പുള്ളതാക്കി വീടിന്റെ തണുപ്പ് പഴയതുപോലെ നിലനിര്‍ത്തുന്നു.
സായാഹ്ന സൂര്യന്റെ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ക്ക് ടോയ്ലെറ്റിലെ കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് മൂല ഒഴിവാക്കി തെക്കായി ടോയ്ലെറ്റോ, കുളിമുറിയോ നല്‍കുന്നത് രണ്ടാം സ്ഥാനമായി പരിഗണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button