ദുബായ് : ആഗോളതലത്തില്‍ അച്ചടക്കവും, വിശ്വാസവും, കൈവന്നാല്‍ മാത്രമേ സന്തുഷ്ടമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂവെന്ന് വ്യവസായ സംരഭകര്‍ അഭിപ്രായപ്പെട്ടു . ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച ദുബായ് ഫോറം ഫോര്‍ ഗവണ്‍മെന്റ് ബെസ്റ്റ് പ്രാക്ടീസ് 2017 ല്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു വ്യവസായ സംരഭകര്‍ ഈ അഭിപ്രായം തുറന്നു പറഞ്ഞത്.
ബിസിനസ്സ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച ദുബായ് എക്‌സ്‌പോ 2020 ന്റെ ഭാഗമായി നടന്ന ബിസിനസ്സ് മീറ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ദുബായ് ഗവണ്‍മെന്റ് എക്‌സലന്‍സ് സംഘടിപ്പിക്കുന്ന പത്താമത് വാര്‍ഷിക ഫോറത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ബിസിനസ്സിന് അനുകൂലമാക്കിയെടുക്കുന്ന സര്‍ഗാത്മക സര്‍ക്കാറുകളെ കുറിച്ചായിരുന്നു. റാഷിദ് ഹാളില്‍ നടന്ന മീറ്റില്‍ 2000 ത്തോളം പേരാണ് പങ്കെടുത്തത്.
ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുള്ള മുഹമ്മദ് അല്‍ബസ്തി ബിസിനസ്സ് മീറ്റ് ഇവന്റ് ഉദ്ഘാടനം ചെയ്തു. ജപ്പാന്‍ അംബാസിഡര്‍ ഡോ.അബ്ദുള്‍ അസീസ് ബിസിനസ്സിന് ദുബായ് കൊടുക്കുന്ന സഹായസഹകരണങ്ങളെ കുറിച്ച് പ്രശംസിച്ചു.
ബിസിനസ്സ് മീറ്റിന്റെ തുടക്കം അറബ് ലോകത്തിന് ഒരു പുതിയ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദുബായിയുടെ ബിസിനസ്സ് മുഖത്തിന് മാറ്റ് കൂട്ടിയത് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആണെന്ന് ഡെ.ജനറല്‍ ഓഫ് പൊലീസ് ലെഫ്റ്റന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ പറഞ്ഞു. അദ്ദേഹമാണ് ബിസിനസ്സിന്റെ ഫാദര്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായിയെ ബിസിനസ്സിന്റെ നെറുകയിലെത്തിച്ചത് ഇവിടുത്തെ ഭരണാധികാരികളുടെ സാമൂഹ്യ-മാനുഷിക ഇടപെടലകളാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് റാഷിദ് ഹാളില്‍ ദുബായ് എക്‌സ് 2020 ന്റെ ഭാഗമായി നടക്കുന്ന ബിസിനസ്സ് ഇവന്റിന് ഇന്ന് തിരശീല വീഴും
Post Your Comments