KeralaIndiaNews

28 കാരിയായ വനിതാ ബൈക്കര്‍ക്ക് റോഡില്‍ ദാരുണാന്ത്യം

നവി മുംബൈ•28 കാരിയായ വനിതാ ബൈക്ക് റൈഡര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച സിയോന്‍-പനവേല്‍ ഹൈവേയില്‍ ഖര്‍ഗാറിന് സമീപം വച്ച് വലിയ വാഹനം അടുത്ത് വരുന്നത് കണ്ട് ലെയ്ന്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തെന്നി മറിഞ്ഞ ബൈക്കില്‍ നിന്നും വീണ ഇവര്‍ 25 മീറ്ററോളം വലിച്ചിഴക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇവര്‍ ലെയ്ന്‍ മാറ്റിയപ്പോള്‍ പുറകെ വരികയായുരുന്ന മറ്റൊരു ബൈക്കുകാരനും വീണെങ്കിലും ഇയാള്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

സീവുഡ്സിലെ താമസക്കാരിയായ രേഖ മുരളിധര്‍ ലോഹാരെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. വലിയ വാഹനം അടുത്ത് വരുന്നത് കണ്ട യുവതി പെട്ടെന്ന് ലെയ്ന്‍ മാറ്റുമ്പോള്‍ മറ്റൊരു ബൈക്കുമായി തട്ടി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റേ ബൈക്കില്‍ വന്നയാള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെല്‍മെറ്റ്‌ ധരിക്കാത്തതിനാല്‍ യുവതിയുടെ മുഖത്തിന് ഗുരുതരമായ പരിക്കുകള്‍ പറ്റിയതായും പോലീസ് പറഞ്ഞു.

അശ്രദ്ധമായി വാഹനം ഓടിച്ച് യുവതിയുടെ മരണത്തിനിടയാക്കിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ ബൈക്കിന്റെ നമ്പര്‍ ദൃക്സാക്ഷികളില്‍ ഒരാള്‍ കുറിച്ച് വച്ചിരുന്നു. ഇതില്‍ നിന്നാണ് പോലീസ് ഇയാളുടെ പേരും വിലാസവും കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button