ഗ്രേറ്റര്‍ നോയ്ഡ•യമുനാ എക്സ്പ്രസ് വേയില്‍ മൂടല്‍ മഞ്ഞില്‍ ദൃശ്യപരിധി കുറഞ്ഞതിനെ വാഹനങ്ങള്‍ കൂട്ടത്തോടെ കൂട്ടിയിടിച്ച് അപകടം. 15 ഓളം കാറുകളും 2 ബസുകളുമാണ് കൂട്ടിയിടിച്ചത്.
ബുധാനാഴ്ച രാവിലെ 8 മണിയോടെ ഡാങ്കൌര്‍ പ്രദേശത്താണ് സംഭവം. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വഴി തിരിച്ചുവിട്ടിരുന്നു. എന്നാല്‍ മഞ്ഞുമൂലം വഴി കാണാനാകാതെ ഡ്രൈവര്‍മാര്‍ വഴി തിരിച്ചുവിടാന്‍ വച്ചിരുന്ന ബാരിയറുകള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഓഡി, ഹോണ്ട സിറ്റി, മാരുതി സുസുക്കി, സിഫ്റ്റ് സിസയര്‍, ബസ്, ടെമ്പോ ട്രാവലര്‍ തുടങ്ങിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. അതേസമയം, വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അപകടത്തില്‍പ്പെട്ടവരെ കൈലാഷ് ആശുപത്രിയില്‍ എത്തിച്ചു. ഇവരെ പിന്നീട് ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
അതേസമയം, അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ കാണാം.
This vehicle pileup on Yamuna Express way is insane! ? #SmoginDelhi NCR is fatal!
Please take care, drive slow in Smog. pic.twitter.com/vu9Zgj3PIW
— Ravijot Singh (@NationalistRavi) November 8, 2017
Post Your Comments