MollywoodCinemaMovie SongsEntertainment

തന്റെ പുതിയ ചിത്രവും തടസ്സപ്പെടുത്താൻ ഉണ്ണികൃഷ്ണൻ ശ്രമിക്കുന്നു; ആരോപണവുമായി വിനയന്‍

അകാലത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പുതിയ ചിത്രമൊരുക്കുകയാണ് സംവിധായകന്‍ വിനയന്‍. എന്നാല്‍ ചിത്രത്തിനെ തടസ്സപ്പെടുത്താന്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും ശ്രമിക്കുന്നുവെന്നു വിനയന്‍ ആരോപിക്കുന്നു. തന്റെ ഫേസ് ബുക്ക് പോസ്സ്ടിലാണ് വിനയന്‍ ഇത് തുറന്നു പറയുന്നത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയിൽ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവർത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ മനസ്സിനൊത്തിരി സന്തോഷം തോന്നി. ജോസ് തോമസിന്റെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേർന്ന് തേജോ വധം ചെയ്ത് സിനിമയിൽ നിന്നു തന്നെ പുറത്താക്കാൻ ശ്രമിച്ചു എന്ന ജോസ് തോമസിന്റെ വെളിപ്പെടുത്തൽ ഈ സാംസ്കാരിക കേരളത്തിൽ തന്നെയാണ് നടന്നതെന്ന് ഓർക്കുമ്പോളാണ് വേദനയും, ലജ്ജയും തോന്നുന്നതോടൊപ്പം കമൽ,സിദ്ദിക്, സിബിമലയിൽ ,ഉണ്ണികൃഷ്ണൻ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്. ഇവർക്കെതിരേ കോമ്പറ്റീഷൻ കമ്മീഷന്റെ വിധി നേടിയതിനേക്കാൾ സന്തോഷം ചെയ്ത തെറ്റ് ഒടുവിൽ അവരിലൊരാൾ തന്നെ ഏറ്റു പറഞ്ഞപ്പോൾ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രൻജിത്തും ഒക്കെ ആ വാക്കുകൾ ഒന്നു കേൾക്കുന്നതു നല്ലതാണ്.ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണൻ എന്റെ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താൻ ടെക്നീഷ്യൻമാരോട് ആവശ്യപ്പെടുന്നുണ്ട്.ഇതേവരെ അങ്ങേർക്കു നിർത്താൻ സമയമായിട്ടില്ല..കഷ്ടം..
ഇത്തരം തേജോവധങ്ങൾക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകൾ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button