തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരം അല്പസമയത്തിനുള്ളില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ടോസ് 9.15നും മത്സരം രാത്രി 9.30നും നടത്താനാണ് തീരുമാനം. എട്ട് ഓവര്‍ മാത്രമാണ് മത്സരം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. തിരുവനന്തപുരത്ത് 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്ന് വന്നത്. സ്റ്റേഡിയത്തില്‍ 45,000 ത്തോളം കാണികളെ പ്രവേശിപ്പിക്കാനാണ് പോലീസ് അനുമതി നല്‍കിയിരിക്കുന്നത്.
Post Your Comments