Latest NewsCricketNewsSports

ഗ്രീന്‍ഫീല്‍ഡില്‍ ട്വന്റി 20 മത്സരത്തിനു കാണികളും മഴയും എത്തി തുടങ്ങി

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരം അല്പസമയത്തിനുള്ളില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. പക്ഷേ നിലവില്‍ ഗ്രീന്‍ഫീല്‍ഡില്‍ മഴ പെയ്യുന്നുണ്ട്. രാവിലെ മുതല്‍ എത്തിയ കാണികളെ മൂന്ന് മണിയോടെയാണ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

തിരുവനന്തപുരത്ത് 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്ന് വന്നത്. സ്റ്റേഡിയത്തില്‍ 45,000 ത്തോളം കാണികളെ പ്രവേശിപ്പിക്കാനാണ് പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. രാത്രി ഏഴുമണിക്കു ആരംഭിക്കാന്‍ മഴ സമ്മതിക്കുമോ എന്ന ചിന്തയിലാണ് ആരാധകര്‍. മഴ തുടര്‍ന്നാല്‍ ഓവര്‍ വെട്ടികുറയ്ക്കാനും ചിലപ്പോള്‍ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button