![](/wp-content/uploads/2017/11/sorry.jpg)
ന്യൂഡല്‍ഹി: യാത്രക്കാരനെ കൈയേറ്റം ചെയ്ത പ്രമുഖ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് മാപ്പ് പറഞ്ഞത്. ഗ്രൗണ്ട് സ്റ്റാഫാണ് യാത്രക്കാരനെ കായികമായി നേരിട്ടത്. ഒക്ടോബര്‍ 15 നു ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. രാജീവ് കത്യാല്‍ എന്ന യാത്രക്കാരനാണ് ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായത്. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയില്‍ വന്ന ഇദ്ദേഹം ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സറ്റാഫുകളും വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഇയാളെ കായികമായി നേരിട്ടത്.
ഇദ്ദേഹത്തെ ബോര്‍ഡിങില്‍ നിന്ന് ബസിലേക്ക് കയറാന്‍ ഇവര്‍ സമ്മതിച്ചില്ല. ഇതിനെ തുടര്‍ന്ന ബലമായി വിമാനത്തില്‍ കയറാനായി രാജീവ് കത്യാല്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നാണ് ഇയാളെ ഇവര്‍ കൈയേറ്റം ചെയതത്. മറ്റൊരു യാത്രിക്കാരന്‍ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.
Post Your Comments