KeralaLatest NewsNews

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എം സി ജോസഫൈൻ

തിരുവനന്തപുരം: കേരളത്തിൽ നിർബന്ധിത മത പരിവർത്തനം ഉണ്ടെന്ന ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രസ്താവനക്ക് മറുപടിയുമായി കേരളം വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. കേരളത്തിലെ സാഹചര്യം അറിയാത്തത് കൊണ്ടാണ് ദേശീയ അധ്യക്ഷ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്ന് ജോസഫൈൻ പറഞ്ഞു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല. രേഖയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ളതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി. ദേശീയ തലത്തില്‍ കേരളത്തെ ഇകഴ്ത്തിക്കാട്ടാന്‍ ആണ് ദേശീയ വനിതാ കമ്മീഷന്റെ ശ്രമം എന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button