300 കിലോഗ്രാം വരെ ആയുധശേഖരം കൊണ്ടുപോകാൻ കഴിയുന്ന ഇന്ത്യയുടെ തദ്ദേശീയ ഭൗമോപരിതല മിസൈല്‍ ‘നിർഭയ്’ പരീക്ഷണാർത്ഥം വിക്ഷേപണം ചെയ്തു .മിസൈലിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണമാണിത്.നേരത്തെ നടന്ന പരീക്ഷണങ്ങളിൽ രണ്ടു തവണ പരാജയപ്പെടുകയും ഒരു തവണ ഭാഗികമായി വിജയിക്കുകയും ചെയ്തിരുന്നു .
ഇത്തവണ ഇന്ത്യൻ പ്രതിരോധ വകുപ്പ് വളരെ പ്രതീക്ഷ പുലർത്തുന്ന ഈ പരീക്ഷണം വിജയിച്ചാൽ അത് പ്രതിരോധ നിരയുടെ സുപ്രധാന നേട്ടമാകും.750 മുതൽ 1000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള നിർഭയ് 10 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചത്.
Post Your Comments