പത്തനംതിട്ട: യുവാവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ട് ചെയ്തപ്പോള്‍ തലച്ചോറും മുൻ നിരയിലെ പല്ലും കാണാനില്ല. തിരുവോണ നാളില്‍ വീടിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മൃതദേഹമാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തത്. നനഞ്ഞ തുണിയും ഒന്‍പതു സെന്റിമീറ്റര്‍ നീളമുള്ള മുടിയുമാണ് തലച്ചോറിന്റെ സ്ഥാനത്തുണ്ടായിരുന്നത്. സിന്‍ജോമോന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയെ തുടര്‍ന്നാണ് റീപോസ്റ്റ്മോർട്ടം നടത്തിയത്.
ആദ്യ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു നടന്നത്. അത്തിക്കയം നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കല്ലറിയില്നിന്നു പുറത്തെടുത്ത മൃദേഹം ആര്‍ഡിഒ വി.ജയമോഹനന്റെ നേതൃത്വത്തിലായിരുന്നു രണ്ടാം പോസ്റ്റുമോര്‍ട്ടം രണ്ടാം പോസ്റ്റ്മോർട്ടം നടത്തിയത്.
Post Your Comments