ഗുരുവായൂർ: ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ച 300 ല്‍ പരം പോലീസിന്റെ നേതൃത്വത്തിൽ മലബാർ ദേവസ്വം ബോർഡ് കയ്യേറിയതായി ആരോപണം. സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്. സിപിഎം അനുഭാവികൾ ഭക്തരെ അകത്തു കയറ്റുന്നില്ല എന്ന് പരാതിയുണ്ട്. വെളുപ്പിനെ രണ്ടു മണിക്കായിരുന്നു സംഭവം. ക്ഷേത്രത്തിന് നേരത്തെ ഭക്ത ജനങ്ങളുടെ കാവൽ ഉണ്ടായിരുന്നു. സംഘർഷം ഇല്ലാതെയിരുന്നപ്പോൾ ഭക്ത ജനങ്ങൾ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ക്ഷേത്രം കയ്യടക്കിയത്.
നേരത്തെ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലല്ലെന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കിയിട്ട് കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചിരുന്നു. എന്നാൽ അതിനു കടക വിരുദ്ധമായാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്.ക്ഷേത്രസ്വത്തില്‍ കണ്ണുവെച്ചാണ് ഹൈക്കോടതി വരും മുന്നേ ക്ഷേത്രം പിടിച്ചെടുത്തതെന്നാണ് ക്ഷേത്ര ഭരണ സമിതിയുടെയും ഭക്തരുടെയും ആരോപണം.ക്ഷേത്രം ഏറ്റെടുക്കാനോ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനോ ഹൈക്കോടതി നിര്‍ദ്ദേശമില്ല.
അഭിവൃദ്ധിയിലെത്തിയപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഭക്തർ പറയുന്നത് ഇപ്രകാരം ” അന്തിത്തിരിയോ നിത്യപൂജയോ ഇല്ലാതെ അര നൂറ്റാണ്ട് ജീര്‍ണ്ണിച്ചു കിടന്നിരുന്ന ക്ഷേത്രം 1972 ലെ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണിരുന്നു. മേല്‍ക്കൂര പോലും ഇടിഞ്ഞു വീണു. മനംനൊന്ത തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു. അഡ്വ.പി.വി. രാധാകൃഷ്ണ അയ്യര്‍, അഡ്വ.എന്‍. ദാമോദരമേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
1973 ല്‍ സൊസൈറ്റി ആക്ട് പ്രകാരം റജിസ്‌ടേഷന്‍ നടത്തി പ്രവര്‍ത്തനം ആരംഭിച്ചു. 1981ല്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി സിലോണ്‍ റേഡിയോയില്‍ പരസ്യം നല്‍കിയാണ് ധനം ശേഖരിച്ചത്.2010ല്‍ ക്ഷേത്രത്തിലെ ഇടതുപക്ഷ ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി ഹൈക്കോടതിയിലും മലബാര്‍ ദേവസ്വം ഡെ.കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഹൈക്കോടതി ഈ പരാതി തള്ളി. ദേവസ്വം ബോര്‍ഡിനോട് ക്ഷേത്ര ഭരണത്തില്‍ ചിട്ടകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡ് ഏറ്റെടുത്താല്‍ ശമ്പള വര്‍ദ്ധനവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കിട്ടുമെന്ന വിശ്വാസത്തിലാണ് പരാതി നല്‍കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഈ പരാതി മറയാക്കിയാണ് ഇപ്പോഴത്തെ നടപടി” ക്ഷേത്രത്തിലേക്ക് ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്തു സായുധ പോലീസ് ഉണ്ട്.
ക്ഷേത്രം സെക്രട്ടറിയുടെ വാക്കുകള്‍:
Post Your Comments